അങ്കമാലി കിടങ്ങൂര്‍ സ്വദേശിയെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍

-

അങ്കമാലി >>കിടങ്ങൂര്‍ സ്വദേശിയെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍ അങ്കമാലി അങ്ങാടിക്കടവ് വട്ടപ്പറമ്പന്‍ വീട്ടില്‍ ജോഫിന്‍ (24), പാലിയേക്കര ചക്കാട്ടി വീട്ടില്‍ ആകാശ് (24), അങ്ങാടിക്കടവ് കൊല്ലം പറമ്പില്‍ വീട് കണ്ണന്‍ (24), പാറയ്ക്ക വീട്ടില്‍ ഷിനു (25) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍ വൈരാഗ്യം നിമിത്തം അങ്കമാലി അങ്ങാടിക്കടവ് ഭാഗത്ത് വച്ച് കഴിഞ്ഞ ആറാം തിയതി പ്രതികള്‍ കിടങ്ങൂര്‍ പളളിപ്പാട്ട് വീട്ടില്‍ മാര്‍ട്ടിന്‍ (40) എന്നയാളെ അക്രമിക്കുകയായിരുന്നു. വടി കൊണ്ടുള്ള ആക്രമണത്തില്‍ മാര്‍ട്ടിന് സാരമായി പരിക്കേറ്റു. പ്രതിയായ ജോഫിനും മാര്‍ട്ടിന്റെ സുഹൃത്തും തമ്മിലുണ്ടായിരുന്ന തര്‍ക്കം പറഞ്ഞ് തീര്‍ക്കാന്‍ മാര്‍ട്ടിന്‍ ശ്രമിച്ചതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. കണ്ണന്‍ അങ്കമാലി പോലീസ് സ്റ്റേഷനിലെ അടിപിടി കേസിലും, കൊല്ലംങ്കോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലും പ്രതിയാണ്. ഷിനു അങ്കമാലി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത അടി പിടി കേസിലെ പ്രതിയാണ്.അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, സബ്ബ് ഇന്‍സ്‌പെക്ടര്‍ എല്‍ദോ പോള്‍, സി.പി.ഒ മാരായ ദിലീപ് കുമാര്‍, വിജീഷ്, പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →