ഒരു തെക്കന്‍ തല്ലുകേസുമായി ബിജു മേനോന്‍; ചിത്രം ‘അമ്മിണിപിള്ള വെട്ടുകേസ്’ എന്ന ചെറുകഥ അടിസ്ഥാനമാക്കി

ന്യൂസ് ഡെസ്ക്ക് -

നടന്‍ ബിജു മേനോന്‍ നായകനാവുന്ന പുതിയ സിനിമയ്ക്ക് ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന് പേരിട്ടു. നവാഗതനായ ശ്രീജിത്ത് എന്‍. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബിജു മേനോനൊപ്പം, രണ്ടുതവണ കേരള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും നേടിയ പത്മപ്രിയ ഒരു ഇടവേളയ്ക്ക് ശേഷം നായികയായി അഭിനയിക്കുന്നു.

യുവ താരങ്ങളായ റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. E4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വ്വഹിക്കുന്നു.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജി.ആര്‍. ഇന്ദുഗോപന്റെ ‘അമ്മിണി പിള്ള വെട്ടു കേസ്’ എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടന്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നു. ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്‌സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എന്‍. വരാനിരിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ‘ബ്രോ ഡാഡിയുടെ’ സഹ രചയിതാവ് കൂടിയാണ് ശ്രീജിത്ത് എന്‍.

സംഗീതം- ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസര്‍- ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →