വയോധികയായ അമ്മയ്ക്ക് നേരെ സൈനികനായ മകന്റെ കൊടുംക്രൂരത; മദ്യപിച്ചെത്തി 70കാരിയെ ക്രൂരമായി തല്ലിച്ചതച്ചു; മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

-

ആലപ്പുഴ>> വയോധികയായ അമ്മയ്ക്ക് നേരെ സൈനികനായ മകന്റെ കൊടുംക്രൂരത. മദ്യപിച്ചെത്തിയ മകന്‍ 70 കാരിയായ അമ്മയെ തല്ലിച്ചതച്ചു.

ഹരിപ്പാട് മുട്ടത്താണ് സംഭവം. സൈനികനായ സുബോധ് ആണ് മദ്യപിച്ചെത്തി അമ്മ ശാരദയെ ആക്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്നലെ രാത്രിയിലാണ് സംഭവം. സുബോധിന്റെ ചേട്ടന്‍ സുകുവാണ് അമ്മയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയത്. ശാരദമ്മയും രോഗിയായ ഭര്‍ത്താവും സുകുവുമാണ് വീട്ടിലുള്ളത്. അവധിക്ക് വിട്ടിലെത്തുമ്‌ബോഴെല്ലാം ഇയാള്‍ അമ്മയ മര്‍ദ്ദിക്കാറുള്ളതായി അയല്‍വാസികളും പറയുന്നു.

ഇന്നലെ വൈകുന്നേരം സുബോധ് മദ്യപിച്ചെത്തി അമ്മയുടെ കൈയില്‍ കിടക്കുന്ന വളയും മാലയും ഊരിമാറ്റാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതോടെയാണ് ഇയാള്‍ 70കാിയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. സമൂഹമാധ്യമങ്ങളില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →