
ആലപ്പുഴ>>>മണിക്കൂറുകളുടെ ഇടവേളയില്‍ അമ്മയും മകനും കോവിഡ് ബാധിച്ചു മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം (ഗീത- 59) മകന് സൂര്യന് ഡി. നമ്ബൂതിരി (31) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇരുവരും.
ശ്രീദേവിക്കും സൂര്യനും ഓഗസ്റ്റ് 31നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്ബോള്‍ ശ്വാസതടസത്തെ തുടര്‍ന്നാണ് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
സൂര്യന് ചൊവ്വാഴ്ച രാത്രി 11നും ശ്രീദേവി അന്തര്‍ജനം ബുധനാഴ്ച രാവിലെ 7.30-നുമാണ് മരിച്ചത്. സൂര്യനാരായണന്റെ ഭാര്യ: അതിഥി സൂര്യ. മകന്: കല്‍ക്കി സൂര്യ (മൂന്നുമാസം).

Follow us on