LOADING

Type to search

ആമിന വധ കേസ് അന്വേഷണം ഇഴയുന്നതില്‍ കെ. പി.സി. സി മൈനോറിറ്റി സെല്‍ പിണ്ടിമന മേഖല കമ്മിറ്റി യോഗം പ്രതിഷേധിച്ചു

Latest News Local News News

കോതമംഗലം>>> അയിരൂര്‍പ്പാടം പാണ്ട്യാര്‍പ്പിള്ളി ആമിന വധ കേസ് അന്വേഷണം ഇഴയുന്നതില്‍കെ. പി.സി. സി മൈനോറിറ്റി സെല്‍ പിണ്ടിമന മേഖല കമ്മിറ്റി യോഗം പ്രതിഷേധിച്ചു .നാടിനെ നടുക്കിയ കൊലപാതകത്തിലെ കുറ്റവാളിയെ കണ്ടെത്താന്‍ കഴിയാതെ അന്വേഷണം ഇഴഞു നീങ്ങുകയോ നിലച്ചു പോവുകയോ ചെയ്ത അവസ്ഥയാണുള്ളത് .

അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും നടപടിയേതുമില്ലാതെ തുടരുകയാണ് .പട്ടാപ്പകല്‍ പുല്ലരിയാന്‍ പോയ 66 വയസ്സുള്ള ആമിനയാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് ആറിനാണ് വീട്ടമ്മ കൊല്ലപ്പെട്ടത്. കൊല ചെയ്യപ്പെട്ട് ആറ് മാസം കഴിഞിട്ടും എങ്ങുമെത്താത്തത് നാട്ടുകാരില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്.

കൊല്ലപ്പെട്ട ആമിനയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും അടിയന്തിര ഇടപെടല്‍ വേണമെന്നും യോഗം പ്രമേയം വഴി അധികൃതരോട് ആവശ്യപ്പെട്ടു .ഐ എന്‍ റ്റി യു സി കോതമംഗലം താലൂക്ക് ജനറല്‍ സെക്രട്ടറി സീതി മുഹമ്മദ് മൈനോറിറ്റി സെല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മൈനോറിറ്റി സെല്‍ പിണ്ടിമന മണ്ഡലം പ്രസിഡന്റ് വില്‍സണ്‍ തോമസ് അദ്ധ്യക്ഷനായി .മത്തായി കോട്ടക്കുന്നേല്‍ ,എബി നമ്പിച്ചംകുടി , ബഷീര്‍ നെടുവഞ്ചേരി ,സോണിയ ബേസില്‍ എന്നിവര്‍ സബന്ധിച്ചു .

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.