
കൊച്ചി>>> രണ്ടര ലക്ഷം ഡോളറിന്റെ അമേരിക്കന്‍ ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് തൃപ്പൂണിത്തുറ സ്വദേശിനിയില്‍ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്ത് സ്വദേശിയെ പത്തു വര്‍ഷത്തിന് ശേഷം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റു ചെയ്തു.
മുംബയില്‍ ഒളിവിലായിരുന്ന, ഗുജറാത്ത് കച്ച് ജില്ലയില്‍ ബൂച്ച് ഗ്രാമത്തിലെ നവീന്‍ ബാലുശാലി (35) യെയാണ് ബലപ്രയോഗത്തിലൂടെ പിടികൂടിയത്.
2012 ലാണ് തൃപ്പൂണിത്തുറ സ്വദേശിനി ലക്ഷ്മി രാമന് ലോട്ടറി അടിച്ചതായി ബാലുശാലി അറിയിച്ചത്. ഇ-മെയില്‍ മുഖേനയും മൊബൈലില്‍ നേരിട്ട് വിളിച്ചും വിശ്വസിപ്പിച്ചു. സമ്മാനത്തുക ലഭിക്കുന്നതിന് പ്രോസസിംഗ് ഫീ, സര്‍വീസ് ചാര്‍ജ്, നികുതി, ഡോക്യുമെന്റേഷന് ഫീ, വേരിഫിക്കേഷന് ഫീ തുടങ്ങിയവ മുന്‍കൂര്‍ അടയ്ക്കണമെന്ന് അറിയിച്ചു.
പ്രതിയുടെ നിര്‍ദ്ദേശപ്രകാരം ഐ.സി.ഐ.സി.ഐ ബാങ്കിന്റെ 21 ഉം എസ്.ബി.ഐയുടെ ഒന്നും അക്കൗണ്ടുകളിലേക്ക് 60 ലക്ഷം രൂപ പലതവണയായി കൈമാറി.
പണം നല്‍കിയശേഷം ഇയാളെക്കുറിച്ച് വിവരമില്ലാതായതോടെ 2021 ല്‍ ഹില്‍പാലസ് പൊലീസില്‍ ലക്ഷ്മി പരാതി നല്കി. 2019 ല്‍ കേസ് സൈബര്‍ ക്രൈം വിഭാഗത്തിന് കൈമാറി.
2012 മുതല്‍ ഇയാള്‍ ഉപയോഗിച്ച ഫോണ്‍, സിം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പിന്തുടര്ന്ന് അന്വേഷിച്ച സൈബര്‍ പൊലീസ് ഇയാളുടെ വിലാസവും വിവരങ്ങളും കണ്ടെത്തി.
ഗുജറാത്തിലെ കച്ചില്‍ നടത്തിയ അന്വേഷണത്തില്‍ മുംബയിലെ മലാഡ് വെസ്റ്റില്‍ താമസിക്കുന്നതായി വിവരം ലഭിച്ചു. മുംബയിലെത്തി ദിവസങ്ങളോളം ക്യാമ്ബ് ചെയ്ത് ഇയാളുടെ ഒളിവിടം കണ്ടെത്തി.
പൊലീസെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ കെ.എസ്. അരുണിന്റെ നേതൃത്വത്തില്‍ കീഴടക്കി. എ.എസ്.ഐ. പി.കെ. ഷിബുകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എക്സ്. ജോസഫ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിഖില്‍ ജോര്‍ജ്, എസ്. സുമോദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Follow us on