Type to search

“കാരുണ്യത്തിന്റെ കയ്യൊപ്പ് ചാര്‍ത്താന്‍ “ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു

Kerala


പെരുമ്പാവൂര്‍>>>സേവനത്തിന്റെയും കാരുണ്യത്തിന്റെയും പുതിയ മുഖവുമായി തണ്ടേക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ആംബുലന്‍സ്, നവീകരണം പൂര്‍ത്തിയായ മദ്രസ്സ കെട്ടിടം, ജമാഅത്ത് കമ്മിറ്റി ഓഫീസ് എന്നിവ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.


25 ലക്ഷം രൂപ ചിലവഴിച്ചാണ് ഡി കാറ്റഗറിയിലുള്ള ആബുലന്‍സ് പുറത്തിറക്കിയത്.
ജമാഅത്ത് പ്രസിഡന്റ് സി.കെ.അബു ആംബുലന്‍സിന്റെ ‘ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു.


ജമാഅത്ത് ചീഫ് ഇമാം മീരാന്‍ ബാഖവി പ്രാര്‍ഥനക്ക് നേതൃത്വംനല്‍കി.
ജമാ അത്ത് ജനറല്‍ സെക്രട്ടറി എം.കെ.ഷംസുദ്ദീന്‍, സ്‌ക്കൂള്‍ മാനേജര്‍ പി.എ.മുഖ്താര്‍, ജമാഅത്ത് ചെയര്‍മാന്‍ കെ.കെ.മജീദ്, ട്രഷറര്‍ കെ.ബി.ഷാജഹാന്‍, ഗ്രാമ പഞ്ചായത്തംഗം എ.എം. സുബൈര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോമോന്‍,റസാഖ് കുരിയാനിപ്പള്ളി, ഇ.ബി മുഹമ്മദ്, നിസാര്‍ ചങ്ങഞ്ചേരി ,ഗോപകുമാര്‍, ഉമ്മര്‍കോയ, അബ്ബാസ് പുത്തലത്ത്, റഫീഖ് തെക്കെ മാലി, പി.സി സലിം ,അബ്ബാസ് ഏറംതുരുത്തി
കെ.എ.നൗഷാദ് മാസ്റ്റര്‍, മുസ്തഫ ചിറ്റേ ത്തുകുടി, മമ്മാലി മാലേത്താന്‍ നേതൃത്വം നല്‍കി

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.