
പെരുമ്പാവൂര്‍>>>മലയാറ്റൂര്‍ കാരക്കാട്ട് ചെക്ക് പോസ്റ്റിനു സമീപം സ്ഥാപിച്ചിരുന്ന അംബേദ്ക്കര്‍ പ്രതിമ തകര്‍ത്ത കേസില്‍ അഞ്ച് പേരെ അറസറ്റ് ചെയ്തു. നടുവട്ടം സ്വദേശികളായ ഏത്താപ്പിള്ളി ഷിബു (37), ഏത്താപ്പിള്ളി ഷൈജു (41), ചേലക്കാടന്‍ പ്രസാദ് (41), മുണ്ടപ്പിള്ളി സാനു ദത്തന് (31), പെരിങ്ങ വീട്ടില്‍ രതീഷ് (34) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20 ന് രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ ചെയ്തതതാണെന്ന് പ്രതികള്‍ സമ്മതിച്ചു. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. കാലടി എസ്.എച്ച് ഒ ബി.സന്തോഷ് , എസ്.ഐ സ്റ്റെപ്റ്റോ ജോണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Follow us on