അംബാനി 25 കോടി സിപിഐക്ക് വാഗ്ദാനം ചെയ്തു, സംഭവം ഒന്നാം യുപിഎ കാലത്ത്; വെളിപ്പെടുത്തലുമായി പന്ന്യന്‍ രവീന്ദ്രന്‍

-

ആലപ്പുഴ>>ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്, 25 കോടി രൂപ സംഭാവനയുമായി മുകേഷ് അംബാനി സിപിഐ നേതാവ് എ ബി ബര്‍ദനെ കാണാന്‍ വന്നതായി പന്ന്യന്‍ രവീന്ദ്രന്‍ .എന്നാല്‍ ബര്‍ദന്‍ ഒരു രൂപ പോലും വാങ്ങാതെ അംബാനിയെ മടക്കി അയച്ചതിന് താന്‍ സാക്ഷിയാണെന്ന് പന്ന്യന്‍ വെളിപ്പെടുത്തുന്നു.

2005 ല്‍ പാര്‍ലമെന്റില്‍ എത്തിയ പന്ന്യന്‍ രവീന്ദ്രന്‍ 2006 ല്‍ പാര്‍ട്ടിയുടെ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗമായി. അന്ന് കേന്ദ്രത്തില്‍ ഇടതു പിന്തുണയോടെ യുപിഎ ഭരണം.അക്കാലത്ത് സിപിഐയുമായുള്ള ബന്ധം മെച്ചപ്പെടുത്താനായി അംബാനി 25 കോടി രൂപയുമായി നേരിട്ട് ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദനെ കാണാനെത്തി എന്നാണ് പന്ന്യന്‍ രവീന്ദ്രന്റെ വെളിപ്പെടുത്തല്‍. ആ കൂടിക്കാഴ്ചയുടെ അനുഭവം പന്ന്യന്‍ ഇങ്ങനെ വിവരിക്കുന്നു.

ഇത്തരം ഉറച്ച നിലപാട് സ്വീകരിക്കാന്‍ ബര്‍ദനെപോലുള്ള ഇടതു നേതാക്കള്‍ക്കെ കഴിയൂ എന്നും പന്ന്യന്‍ പറയുന്നു. രാജ്യത്തെ തലമുതിര്‍ന്ന കമ്യുണിസ്റ്റ് നേതാവ് ആയിരുന്ന എ ബി ബര്‍ദന്റെ വിയോഗത്തിന് ആറു വര്‍ഷം തികയുമ്പോഴാണ് പന്ന്യന്റെ വെളിപ്പെടുത്തല്‍.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →