ആലുവ ടാസ്സ് റോഡ്, സുരഭി ലൈന്‍ എന്നിവിടങ്ങളിലെ വീടുകളില്‍ മോഷണത്തിന് ശ്രമിച്ചയാളെ പിടികൂടി

-

ആലുവ>>ആലുവ ടാസ്സ് റോഡ്, സുരഭി ലൈന്‍ എന്നിവിടങ്ങളിലെ വീടുകളില്‍ മോഷണത്തിന് ശ്രമിച്ചയാളെ പിടികൂടി. ആലുവ കീഴ്മാട് മഹിളാലയം സ്‌കൂളിനു സമീപം പുത്തന്‍ മാളിയേക്കല്‍ വീട്ടില്‍ യാസിം (21) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. കുറച്ച് ദിവസങ്ങളായി ഈ ഭാഗങ്ങളിലെ വീട്ടുകളില്‍ രാത്രി മതില്‍ ചാടി കടന്ന്‌ചെന്ന് ഇയാള്‍ ബൈക്ക് ഉള്‍പ്പെടെ മോഷ്ടിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. ശനിയാഴ്ച രാത്രി സുരഭി ലൈനിലുള്ള രണ്ട് വീട്ടില്‍ ഇയാള്‍ അതിക്രമിച്ച് കയറിയിരുന്നു.ഇത് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി വരുന്നത്തിനിടെ മുനിസിപ്പല്‍ പാര്‍ക്കിനു സമീപം വച്ച് പിടികൂടുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ ഇയാള്‍ക്കെതിരെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ മോഷണ കുറ്റത്തിന് കേസ് നിലവിലുണ്ട്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ . എല്‍. അനില്‍ കുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ്. ഷമീര്‍, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ നിയാസ്, സി.പി. മാരായ മുഹമ്മദ് അമീര്‍, മാഹിന്‍ഷാ അബൂബക്കര്‍ എന്നിവരാണ് ഉണ്ടായിരുന്നത്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →