ആലുവ>>> ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ച ബസില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ മുഖ്യ പ്രതി കീഴടങ്ങി. ആലുവ സ്വദേശി സലാം ആണ് കീഴടങ്ങിയത്. ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുമ്പാകെയാണ് പ്രതി കീഴടങ്ങിയത്. പ്രതിയെ പാലക്കാട് എക്സൈസിന് കൈമാറി.
അതിഥി തൊഴിലാളികളുമായി വന്ന ബസില്‍ നിന്ന് 150 കിലോ കഞ്ചാവാണ് പിടിച്ചത്. സ്റ്റേറ്റ് എക്സൈസ് എന്ഫോഴ്സ്മെന്റായിരുന്നു കഞ്ചാവ് പിടിച്ചത്. സംഭവത്തില്‍ അന്ന് 4 പേര് പിടിയിലായിരുന്നു.
Follow us on