
പെരുമ്പാവൂര്‍>>>തിങ്കളാഴ്ച മുതല്‍ ആലുവ പട്ടണത്തില്‍ ഗതാഗത നിയന്ത്രണം. ബാങ്ക് ജംഗ്ഷന് മുതല്‍ പമ്പ് ജംഗ്ഷന് വരെ വണ്‍ വേ സമ്പ്രദായം ഏര്‍പ്പെടുത്തി. ബാങ്ക് ജംഗ്ഷനില്‍ നിന്ന് പമ്പ് കവലയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാം. പമ്പ് ജംഗ്ഷനില്‍ നിന്ന് ബാങ്ക് ജംഗ്ഷനിലേക്ക് പോകേണ്ട വാഹനങ്ങള്‍ റയില്‍വേ സ്റ്റേഷന് മുമ്പിലൂടെ മാര്‍ക്കറ്റ് റോഡില്‍ പ്രവേശിച്ച് ബാങ്ക് ജംഗ്ഷനിലേക്ക് പോകണം. പമ്പ് ജംഗ്ഷന് മുതല്‍ ബൈപ്പാസ് ജംഗ്ഷന് വരെ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണമെന്ന് പോലീസ് അറിയിച്ചു.

Follow us on