LOADING

Type to search

ആലുവയില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Latest News Local News News

ആലുവ>>>ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമിപം ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പുനലൂര്‍ കാരിയറ മജു മന്‍സിലില്‍ മജു മുഹമ്മദാലി (28), സൂല്‍ത്താന്‍ ബത്തേരി പാലക്കുഴപ്പില്‍ ജോമോന്‍ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഗോഡൗണില്‍ നിന്ന് ഡ്രില്ലിംഗ് മെഷീന്‍ , ഇരുമ്പുകമ്പി, കട്ടര്‍, ബാറ്ററി, തൊഴിലാളിയുടെ മൊബൈല്‍ തുടങ്ങിയവയാണ് മോഷ്ടിച്ചത്. പല ദിവസങ്ങളിലായാണ് മോഷണം നടത്തിയത്.

ഇവര്‍ക്കെതിരെ വേറെയും മോഷണക്കേസുകളുണ്ട്. ആലുവ ഇന്‍സ്‌പെക്ടര്‍ സി.എല്‍ സുധീര്‍ , എസ്.ഐ മാരായ സി.എല്‍ സുധീര്‍ , സി.പി ഡേവീസ്, സക്കറിയ എ.എസ്.ഐമാരായ ശ്രീകുമാര്‍, ഇക്ബാല്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.