Type to search

ആലുവ മൂന്നാര്‍ റോഡിന്റെയും പെരുമ്പാവൂരിലെ അനുബന്ധ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ധാരണയായി : എല്‍ദോസ് പി കുന്നപ്പിള്ളില്‍ എംഎല്‍എ

Latest News Local News News

പെരുമ്പാവൂര്‍ >>>എറണാകുളം ജില്ലയിലെ വളരെ പ്രധാനപ്പെട്ട റോഡാണ് ആലുവ-മൂന്നാര്‍ സ്റ്റേറ്റ് ഹൈ(ടഒ16). ഈ റോഡ് ആലുവ, കുന്നത്തുനാട്, പെരുമ്പാവൂര്‍, കോതമംഗലം മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്നു. സംസ്ഥാനത്തെ മുഖ്യമായ ടൂറിസം മേഖല കൂടിയായ മൂന്നാറിലേയ്ക്കുള്ള പ്രധാന റോഡ് കൂടിയാണിത്. ആലുവ-മൂന്നാര്‍ റോഡ് ആലുവ, പെരുമ്പാവൂര്‍, കോതമംഗലം മുന്‍സിപ്പാലിറ്റികളെ കൂടി ബന്ധിപ്പിക്കുകയും പെരുമ്പാവൂരില്‍ എം.സി റോഡിനെ മുറിച്ച് കടന്നുപോവുകയും ചെയ്യുന്നു. ഈ റോഡ് ആലുവ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കോതമംഗലം ജംഗ്ഷന്‍ വരെയും തുടര്‍ന്ന് എന്‍.എച്ച് 49-നാട് യോജിക്കുന്നതുമാണ്.

3:055 കി.മീ നീളം വരുന്ന കോതമംഗലം ബൈപ്പാസ് ഉള്‍പ്പെടെ ഈ റോഡിന്റെ ആകെ നീളം 38.261 കി.മീ ആണ്. ശരാശരി 15 മീറ്റര്‍ റോ യും 2 മീറ്റര്‍ കാര്യേജ് വേ യോടും കൂടി ബി.എം ബി.സി നിലവാരത്തില്‍ 2009-ല്‍ ടാറിംഗ് പൂര്‍ത്തീകരിച്ചതിനുശേഷം ഈ റോഡില്‍ മറ്റ് റീ – സര്‍ഫെസിങ് പ്രവര്‍ത്തികളൊന്നും നടത്തിയിട്ടില്ല.

കൂടാതെ 2018, 2019 വര്‍ഷങ്ങളിലെ പ്രളയകാലത്തെ കനത്ത റോഡിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതത്തിരക്കും മൂലം ശോചനീയമായ അവസ്ഥയിലാണ്. മഴയും വളരെ അറ്റകുറ്റപണികള്‍ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാറുണ്ടെങ്കിലും എല്ലാ കാലവര്‍ഷത്തിലും പുതിയ കുഴികള്‍ രൂപപ്പെടുകയും സുഗമമായ സഞ്ചാരം സാധ്യമാകാതെയും വരുന്നു. ഇത്തരത്തിലുള്ള ‘അറ്റകുറ്റപണികള്‍ അപര്യാപ്തമായ സാഹചര്യമാണ്.

ഈ സാഹചര്യത്തില്‍ ആലുവ മൂന്നാര്‍ റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളില്‍, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, കോതമംഗലം എം എല്‍ എ ആന്റണി ജോണ്‍, കുന്നത്തുനാട് എംഎല്‍എ ശ്രീനിജന്‍ എന്നിരുമായി കിഫ്ബി ഉദ്യോഗസ്ഥരും പിഡബ്ല്യുഡി, കെ ആര്‍ എഫ് ബി ഉദ്യോഗസ്ഥറുമായി തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു.

പദ്ധതിയുടെ ഭൂരിഭാഗം വരുന്ന 21 കിലോമീറ്റര്‍ ദൂരം പെരുമ്പാവൂര്‍ മണ്ഡലത്തിലാണ് ഉള്‍പ്പെട്ടി രിക്കുന്നത്. പാലക്കാട്ടുതാഴം മുതല്‍ ഓടക്കാലി പാച്ചുപിള്ളപ്പടി വരെയാണ് പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടത്.

പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട 14 ജംക്ഷനുകള്‍ പദ്ധതിയില്‍ വികസിപ്പിക്കും. ഇവി ടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതോടൊപ്പം 9 പാലങ്ങളും കലുങ്കുകളും വീതി കൂട്ടുകയോ പുനര്‍ നിര്‍മിക്കുകയോ ചെയ്യേണ്ടി വരും.

അശമന്നൂര്‍ മുതല്‍ ആലുവ വെസ്റ്റ് വരെ 7 വില്ലേജുകളിലെ 91.09 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. കിഫ്ബിയുടെ അഗീകാരം കിട്ടിയതിന് ശേഷമാണ് സ്ഥലം ഏറ്റെടുക്കല്‍ . പദ്ധതി ഭൂമി ഏറ്റെടുക്കുന്നതിന് കാലതാമസം വേണ്ടി വരുന്നതിനാല്‍ സുഗമമായ യാത്രക്കായി ആലുവ മുന്നാര്‍ റോഡ് ബി.എം ബിസി നിലവാരത്തില്‍ നവീകരിക്കും. മൂന്ന് വര്‍ഷത്തെ ഗ്യാരണ്ടിയോടെയാണ് റോഡുകള്‍ പുനര്‍നിര്‍മിക്കുന്നത്.

യോഗത്തിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 31 നുള്ളില്‍ എം. സി റോഡ് മായി ബന്ധപ്പെട്ട ഡീറ്റെയില്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കുകയും, റിപ്പോര്‍ട്ടിന് അടിസ്ഥാനത്തില്‍ നിലവിലുള്ള രണ്ടു വരി പാത ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനും, കിഫ്ബി യുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നാലുവരിപ്പാത ആക്കുന്നതിനു വേണ്ടി സ്ഥലമേറ്റെടുക്കല്‍ നടപടികളും അനുബന്ധ പ്രവര്‍ത്തികളും ഇതിനോടൊപ്പം തന്നെ ചെയ്യുവാനും യോഗത്തില്‍ തീരുമാനമായി. ഡിസംബര്‍ 31 ന് ഉള്ളില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വേണ്ടി വീണ്ടും ഉന്നതതല യോഗം ചേരുകയും ജനുവരി ആദ്യപാദത്തില്‍ തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും എന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ.

പെരുമ്പാവൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വീതിയില്‍ റോഡിന്റെ വീതി കൂട്ടണം. ആലുവ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ കോതമംഗലം വരെയുള്ള 36 കിലോമീറ്ററിലാണ് നാലുവരി പാത വികസനം . 943 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂര്‍ത്തിയാവുന്നതോടെ കൂടി പെരുമ്പാവൂരിലെയും അനുബന്ധ പ്രദേശങ്ങളിലേയും ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം ആവുകയും വ്യവസായം ടൂറിസം തുടങ്ങി എല്ലാ മേഖലകളില്‍ പുത്തന്‍ ഉണര്‍വേകാന്‍ ആകുമെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.