ആലുവ – മൂന്നാര്‍ റോഡ് ബിഎം&ബിസി നിലവാരത്തില്‍ ചെയ്യുന്നതിന് സാങ്കേതിക അനുമതി ലഭ്യമായി : എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ.

-

പെരുമ്പാവൂര്‍ >> കോവിഡ് രണ്ടാംവ്യാപനവും തുടര്‍ച്ചയായുണ്ടായ മഴയും മൂലം നിര്‍മാണം പുനരാരംഭിക്കാന്‍ വൈകിയ ആലുവ – മൂന്നാര്‍ റോഡിന്റെ റീടാറിങ് നടപടികള്‍ക്ക് ആവശ്യമായ സാങ്കേതിക അനുമതി ലഭ്യമായതായി എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ.

ബി എം & ബി സി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിന് ശബരിമല പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി 7 കോടി രൂപയ്ക്കുള്ള ഭരണാനുമതി ലഭ്യമായിരുന്നു. പ്രാരംഭഘട്ടത്തില്‍ കുഴിയടക്കല്‍ നടപടികള്‍ക്കായി 8 ലക്ഷം രൂപ അനുവദിച്ചിരുന്നതയും കഴിഞ്ഞ ആഴ്ചയില്‍ ജോലികള്‍ പൂര്‍ത്തിയായതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു.

 

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →