ആലുവ – മൂന്നാര്‍ രാജപാത തുറക്കണം:ഡീന്‍ കുര്യാക്കോസ് എം .പി.

സ്വന്തം ലേഖകൻ -

കോതമംഗലം >>>പഴയ ആലുവ – മൂന്നാര്‍ റോഡ് തുറന്നു നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. മാങ്കുളം, കുട്ടമ്പുഴ, കീരംപാറ പഞ്ചായത്തുകളുടെ സമഗ്ര വികസനക്കോടൊപ്പം ടൂറിസം വിപുലപ്പെടുത്താനും ഉതകുന്ന പാതയാണ് പഴയ ആലുവ – മൂന്നാര്‍ രാജപാത.

കുട്ടമ്പുഴ – കീരംപാറ, മാങ്കുളം, പിണ്ടിമന പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ചേലാട് നിന്ന് പൂയംകുട്ടിക്ക് നടത്തിയ സൈക്കിള്‍ റാലി മാത്യം കുഴല്‍ നാടന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പൂയംകുട്ടിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി മൂലയില്‍ അധ്യക്ഷനായി.

പഞ്ചായത്ത് പ്രസിഡന്റ്കാന്തി വെള്ളക്കയ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍,എബി എബ്രഹാം സിബി കെ എ പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് നോബിള്‍ ജോസ് ,,ജയിംസ് കോറംമ്പേല്‍ , കെ.പി.ബാബു, പീറ്റര്‍ മാത്യു, ഫ്രാന്‍സിസ് ചാലില്‍, ബിനോയി , ആഷ്ബിന്‍ ജോസ്, പി.പി. ജോഷി, മാമച്ചന്‍, സീതി മുഹമ്മദ്, സനു സണ്ണി, എന്നിവര്‍ പ്രസംഗിച്ചു.

റാലിയില്‍ പങ്കെടുക്കാന്‍ മാങ്കുളത്തുനിന്നെത്തിയ പ്രവര്‍ത്തകരെ വനം വകുപ്പു തടഞ്ഞു. ഇവര്‍ പിന്നീട് കോതമംഗലം – കുട്ടമ്പുഴ വഴിയാണ് പൂയംകുട്ടിയിലെത്തിയത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →