പെരുമ്പാവൂര്‍>>>ആലുവയില്‍ മുക്കുപണ്ടം പണയം വച്ച് രണ്ടരലക്ഷം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ . പെരുമ്പാവൂര്‍ ചേലാമറ്റം റയോണ്‍പുരം സ്രാമ്പിക്കല്‍ വീട്ടില്‍ റനീഷ് (40) നെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി കാട്ടോളി പറമ്പില്‍ സനീഷിനെ നേരത്തെ പിടികൂടിയിരുന്നു.
ആഗസ്റ്റ് 19 ന് ആണ് സംഭവം. ആലുവ മാര്‍ക്കറ്റിനു സമീപമുള്ള കെ.പി.ബി നിധി എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടത്തിയത്. കമ്പനിപ്പടിയിലെ സ്വര്‍ണ്ണപ്പണമിടപാട് സ്ഥാപനത്തില്‍ വച്ചിരിക്കുന്ന 90 ഗ്രാമോളം സ്വര്‍ണ്ണം കെ.പി.ബി നിധിയിലേക്ക് മാറ്റി പണയം വക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഇവര്‍ മാനേജരെ സമീപിക്കുകയായിരുന്നു. കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിന്റെ സ്റ്റാഫ് ആണെന്നും പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിന്റെ മുന്നിലേക്ക് കെ പി ബി നിധിയുടെ മാനേജരെ വിളിച്ച് വരുത്തി സ്വര്‍ണ്ണമാണെന്ന് പറഞ്ഞ് മുക്കുപണ്ടം കൈമാറി രണ്ടര ലക്ഷത്തോളം രൂപ വാങ്ങി മുങ്ങുകയായിരുന്നു. പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂരില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂര്‍, എറണാകുളം സൗത്ത്, കാലടി , അമ്പലപ്പുഴ സ്റ്റേഷനുകളിലായി പത്തോളം കേസുകളിലെ പ്രതിയാണ്. അന്വഷണസംഘത്തില്‍ ഇന്‍സ്പെക്ടര്‍ സി.എല്‍.സുധീര്‍, എസ് ഐ കെ.എ ടോമി, സി പി ഒമാരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍,ഹാരീസ്, സുരേഷ് എന്നിവരും ഉണ്ടായിരുന്നു.
Follow us on