LOADING

Type to search

ആലുവ മണപ്പുറത്തെ കുട്ടിവനത്തിലും പരിസരങ്ങളിലും പോലീസ് പരിശോധന ശക്തമാക്കി

Latest News Local News News

പെരുമ്പാവൂര്‍>>>ആലുവ മണപ്പുറത്തെ കുട്ടിവനത്തിലും പരിസരങ്ങളിലും പോലീസ് പരിശോധന ശക്തമാക്കി. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആലുവ പോലിസ് നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ രീതിയില്‍ക്കണ്ട ഏഴുപേരെ പിടികൂടി നടപടി സ്വീകരിച്ചു.

വനിതാ പോലീസുദ്യോഗസ്ഥരടക്കം പതിനഞ്ചോളം പേര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും തുടരും. ഒരേ ദിവസം തന്നെ വ്യത്യസ്ത സമയങ്ങളില്‍ പരിശോധന നടത്തുവാനാണ് തീരുമാനം. എസ്.ഐമാരായ ആര്‍ വിനോദ്, പി.സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.