ആലുവ , ആലങ്ങാട് സ്റ്റേഷനുകളില്‍ പന്ത്രണ്ട് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

-

കൊച്ചി>>ആലുവ, ആലങ്ങാട് സ്റ്റേഷനുകളില്‍ പന്ത്രണ്ട് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ആലങ്ങാട് കടുങ്ങല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്ന കൊച്ചു വീട്ടില്‍ ശ്രീജിത്ത് ( ബിലാല്‍ 25) നെയാണ് കാപ്പ ചുമത്തി റൂറല്‍ ജില്ലയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നരഹത്യാശ്രമം, ദേഹോപദ്രവം, മയക്കുമരുന്ന്, കവര്‍ച്ചാശ്രമം, ന്യായ വിരോധമായി സംഘം ചേരല്‍, കാപ്പ ഉത്തരവിന്റെ ലംഘനം തുടങ്ങിയ കേസുകളിലെ പ്രതിയാണ്. 2019 ല്‍ ഇയാളെ ആറ് മാസത്തേക്ക് നാടുകടത്തിയിരുന്നു. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി 32 പേരെ ജയിലിലടച്ചു. 34 പേരെ നാടു കടത്തി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →