
ആലുവയില്‍ റെയില്‍ പാത മുറിച്ച് കടക്കുമ്പോള്‍ ട്രെയിന്‍ ഇടിച്ച് യുവാവിന്റെ കൈ അറ്റു.തമിഴ്നാട് വിലുപുരം സ്വദേശി ലക്ഷ്മി പതി (50) ടെ വലത് കൈ ആണ് മുറിഞ്ഞ് പോയത്.പുളിഞ്ചുവട് ഭാഗത്ത് റെയില്‍ പാത മുറിച്ച് കടക്കുമ്പോള്‍ തൃശൂര്‍ ഭാഗത്തേക് പോകുകയായിരുന്ന ജനശദാബ്ദിയാണ് ഇടിച്ചത്.ചോര വാര്‍ന്ന് കിടന്ന ഇയാളെറെയില്വെ പോലീസ് ആശുപത്രിയിലെത്തിച്ചു.റെയില്‍ പാതയില്‍ വളവുള്ള ഭാഗമായതിനാല്‍ പുളിഞ്ചുവട് ഭാഗത്ത് റെയില്‍വെ ലൈന്‍ മുറിച്ച് കടക്കുന്നത് സ്ഥിരം അപകടത്തിന് കാരണമാകാറുണ്ട്.