LOADING

Type to search

ആലുവയില്‍ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍

Latest News Local News News

പെരുമ്പാവൂര്‍>>>ആലുവയില്‍ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍. തൂത്തുക്കുടി ലഷ്മിപുരം നോര്‍ത്ത് സ്ടീറ്റില്‍ കനകരാജ് (40) നെയാണ് ആലുവ പോലീസ് പിടികൂടിയത്. ആലുവ പട്ടണത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടത്തിയ ശേഷം അടുത്തതിന് തയ്യാറെടുക്കുമ്പോഴാണ് റയില്‍വേസ്റ്റേഷന് സമീപത്ത് വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ആലുവയിലെ തുണിക്കടയിലും, ഇലക്ട്രിക് ഷോപ്പിലും മോഷണം നടത്തിയത് കനകരാജാണ്. മോഷണം നടത്തേണ്ട സ്ഥലം പകല്‍ ഇയാള്‍ കണ്ടു വക്കും. രാത്രി കടയുടെ ഷട്ടറിനോട് ചേര്‍ന്ന് തുണി വിരിച്ച് കിടക്കുകയും, മണിക്കൂറുകള്‍ക്ക് ശേഷം താഴ് അറത്ത് അകത്ത് കയറി മോഷണം നടത്തുകയുമാണ് പതിവ്. ടോര്‍ച്ച് ഉപയോഗിക്കാതെ തീപ്പെട്ടിക്കൊള്ളി ഉരച്ചാണ് വെളിച്ചം സൃഷ്ടിക്കുകയെന്നതും ഇയാളുടെ ശീലമാണ്.

ആലുവയിലും ഈ രീതി തന്നെയാണ് ഉപയോഗിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുമില്ല. മോഷണത്തെ തുടര്‍ന്ന് എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് ജില്ലയാകെ അന്വേഷണം നടത്തിവരികയായിരുന്നു. 1999 ല്‍ ആണ് ഇയാളെ അവസാനമായി പോലീസ് പിടികൂടുന്നത്.

മോഷണ കേസില്‍ തൃശൂര്‍ പോലീസാണ് പിടികൂടിയത്. തുടര്‍ന്ന് കനകരാജ് കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി മോഷണം നടത്തിയെങ്കിലും 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേരള പോലീസിന്റെ പിടിയിലാക്കുന്നത്.

കായംകുളം, തൃശ്ശൂര്‍ ഈസ്റ്റ്, ആലപ്പുഴ സൗത്ത്, നോര്‍ത്ത്, എറണാകുളം സെന്‍ട്രല്‍ , പാലാരിവട്ടം, തിരുന്നല്‍വേലി, കോയമ്പത്തൂര്‍, കുലശേഖരം എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി മോഷണം നടത്തിയിട്ടുണ്ടെന്ന് കനകരാജ് പോലീസിനോട് പറഞ്ഞു. ഒരു സ്ഥലത്തും സ്ഥിരമായി നില്‍ക്കാതെ യാത്ര ചെയ്ത് മോഷണം നടത്തലാണ് ഇയാളുടെ രീതി.

ആലുവയില്‍ രാത്രി പോലിസ് റയില്‍വേ സ്റ്റേഷന്‍ പരിസരം വളഞ്ഞിട്ടാണ് മോഷ്ടാവിനെ പിടികൂടിയത്. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി. തുണക്കടയില്‍ നിന്നും മോഷ്ടിച്ച വസ്ത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

മോഷണ വസ്തുക്കള്‍ വിറ്റു കിട്ടുന്ന പണം ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനും ആര്‍ഭാട ജീവിതത്തിനുമാണ് ഉപയോഗിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ സി.എല്‍ സുധീര്‍ , എസ്.ഐമാരായ ആര്‍. വിനോദ്, രാജേഷ് കുമാര്‍, എ.എസ്.ഐ സോജി, സി.പി. ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, അമീര്‍, സജീവ്, ഹാരിസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ആലുവയില്‍ പട്രോളിംഗിന് കൂടുതല്‍ പോലിസുദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കനകരാജിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്നും എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.