ആള്‍ട്ടന്‍ഹൈം;അനാഥരായ മാതാ പിതാക്കളെ സഹായിക്കാന്‍ ഒരു വാട്ട്‌സ്ആപ് കൂട്ടായ്മ

-

കോട്ടയം>>ഇത് ആള്‍ട്ടന്‍ഹൈം, കേരളകരയില്‍ അനാഥരായ മാതാ പിതാക്കളെ സഹായിക്കുന്നതിന് ലക്ഷ്യം കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു വാട്ട്‌സ്ആപ് കൂട്ടായ്മ.ഓരോ മാസവും കഷ്ടതയില്‍ കൂടെ കടന്നു പോകുന്ന വൃദ്ധ സദനങ്ങള്‍ സന്ദര്‍ശിക്കുകയും അവരുടെ അത്യാവശ്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുക എന്നുള്ളതാണ് പ്രവര്‍ത്തന ഉദ്ദേശം.നാട്ടിലുള്ളവരും പ്രവാസികളും അടങ്ങുന്ന ഒരു സൗഹൃദ കൂട്ടായ്മ ആണിത്.
യാദൃച്ഛികം ആയി നമുക്കൊരു കോള്‍ വന്നു,അതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ പ്രതിനിധികള്‍ കോട്ടയം ജില്ലയില്‍ അയര്‍ക്കുന്നം എന്ന സ്ഥലത്ത് ഒരു വൃദ്ധ സദനത്തില്‍ സന്ദര്‍ശനം നടത്തുകയും, സ്ഥല സൗകര്യം ഇല്ലാത്ത ചോര്‍ന്നൊലിക്കുന്ന, ഒരു അടുക്കളയില്‍ നിന്നും അമ്മമാര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്ന ഒരു അവസ്ഥ കാണാന്‍ ഇടയായി,ഉടന്‍ തന്നെ ആള്‍ട്ടന്‍ഹൈം വാട്ട്‌സ്ആപ് കൂട്ടായ്മ അവര്‍ക്കൊരു അടുക്കള പണിതു കൊടുക്കാന്‍ തീരുമാനിച്ചു.അങ്ങനെ ഇന്ന് പണികള്‍ പൂര്‍ത്തിയായി അടുക്കള വൃദ്ധസദനത്തിന് കൈമാറി.

കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം പോലീസ് സ്റ്റേഷനിലെ സി ഐ- കെ മധു സാറിന്റെ സാനിധ്യത്തില്‍,കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ആണ് ഉത്ഘാടനം നിര്‍വഹിച്ചത്. മുഖ്യ അതിഥി ആയി പ്രീയ ഷിയാസ് ഖാന്‍ (ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് & ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍) ഉണ്ടായിരുന്നു.
ഉത്ഘാടന ചടങ്ങില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഈ വൃദ്ധസദനത്തില് ദീര്‍ഘനാളായി അനുഭവിക്കുന്ന കുടിവെള്ള പ്രശ്‌നത്തിനും ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
ആള്‍ട്ടന്‍ഹൈം കൂട്ടയമയിലെ എക്‌സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികള്‍ ആയ ബീന ജോസ്, എബിന്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. വാട്ട്‌സ്ആപ് കൂട്ടായ്മയുടെ അമ്മമാരും സഹോദരി സഹോദരന്മാരും ചടങ്ങില്‍ പങ്കെടുത്തു .

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →