ആലപ്പുഴ ഇരട്ടക്കൊലപാതകം : പ്രതികളെത്തിയ കാര്‍ തിരിച്ചറിഞ്ഞു; ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയില്‍

-

ആലപ്പുഴ>>ആലപ്പുഴയില്‍ എസ്ഡിപിഐ, ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞു.

എസ്ഡിപിഐ നേതാവ് ഷാന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ കാര്‍ കണ്ടെത്താനായില്ല. കാര്‍ പ്രതികള്‍ വാടകയ്ക്കെടുത്തതാണെന്ന് പൊലീസ് കണ്ടെത്തി. വാഹന ഉടമയെ പൊലീസ് ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേകരിച്ചു.

ബിജെപി നേതാവ് രണ്‍ജീത്ത് കൊലക്കേസില്‍ പ്രതികള്‍ വന്നതെന്ന് സംശയിക്കുന്ന ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുതല്‍ തടങ്കലിലുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ പുലര്‍ച്ചയോടെയാണ് രണ്‍ജീത്ത് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കായി ഇറങ്ങിയ രണ്‍ജീത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവര്‍ത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികള്‍ രക്ഷപ്പെട്ടു. വെട്ടേറ്റ രണ്‍ജീത്തിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളക്കിണര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട രണ്‍ജീത്ത്.

ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിനും വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →