ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം; ആര്യാട് യുവാവിന് വെട്ടേറ്റു

ആലപ്പുഴ>>ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാനേതാവ് ടെംപര്‍ ബിനുവെന്ന് പൊലീസ് പറയുന്നു.

അതേസമയം, ആലപ്പുഴയില്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുകയാണ് ജില്ലാ കളക്ടര്‍. ജില്ലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.

എല്ലാ പ്രതിനിധികളും എത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജനങ്ങള്‍ ആശങ്കപെടേണ്ടതില്ലെന്നും നിലവില്‍ ജില്ലയിലെ എല്ലാ മേഖലകളിലും പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ടെന്ന് എ അലക്സാണ്ടര്‍ പറഞ്ഞു.

ഇന്നലെ നടന്ന എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെയും ഇന്നും ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →