LOADING

Type to search

ആലപ്പുഴയില്‍ പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

Latest News Local News News

ആലപ്പുഴ >>>കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.

പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് പരിശോധന നടത്തുന്നു.

ആലപ്പുഴ കല്ല് പാലത്തിനു സമീപമുള്ളപഴയ കെട്ടിടം പൊളിച്ചപ്പോഴാണ് രണ്ട് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് ഉപയോഗിച്ചത് ആവാം ഇവയെന്നാണ് പോലീസ് സംശയം.

എന്തായാലും അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇവിടെ താമസിച്ചിരുന്ന ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.