ആലപ്പുഴ ഇരട്ടക്കൊലപാതകം; സര്‍വകക്ഷിയോഗം ഇന്ന്

-

ആലപ്പുഴ>>ആലപ്പുഴ ഇരട്ട കൊലപാതക കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമായി തുടരുന്നു. രണ്ടു കേസുകളിലും സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും.കൊലപാതകങ്ങളില്‍ ഉന്നത ഗൂഢാലോചന പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം.
രഞ്ജിത്ത് കൊലക്കേസില്‍ ആലപ്പുഴ നഗരത്തിലെ എസ്.ഡി.പി.ഐ നേതാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. കേസില്‍ നേരിട്ട് ബന്ധമുള്ള 12 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എസ്.ഡി.പി.ഐ നേതാവ് ഷാന്‍ വധക്കേസില്‍ 2 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്നു വൈകിട്ട് നാലു മണിക്ക് ചേരും. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ നിരോധനാജ്ഞ നാളെ രാവിലെ 6 വരെ നീട്ടി. പൊലീസിന്റെ പരിശോധനയും നിരീക്ഷണവും ജില്ലയിലുടനീളം ശക്തമാണ്.

അതിനിടെ ബിജെപി നേതാവായ യുവ അഭിഭാഷകന്റ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലെന്ന് സൂചന. ഇവര്‍ ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തി. ബൈക്കില്‍ രക്തക്കറ ഉള്ളതായും സൂചനയുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →