LOADING

Type to search

ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസ്: രണ്ട് പേര്‍ പിടിയില്‍, പ്രതികളെ പിടികൂടിയത് നാടകീയമായി

Latest News Local News News

കൊല്ലം>>>ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസിലെ പ്രതികളെ കൊല്ലത്തു വച്ച് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവര്‍ മോഷണകേസിലെ സ്ഥിരം പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലം, കോട്ടയം, തിരുവനന്തപുരം റൂറല്‍ സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.

ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച രീതിവച്ച് പ്രൊഫഷണല്‍ സംഘമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പൊലീസിന് നേരത്തെ തന്നെ മനസിലായിരുന്നു. ഇതനുസരിച്ച് അന്വേഷണ സംഘം തയ്യാറാക്കിയ സ്ഥിരം കുറ്റവാളികളുടെ പട്ടികയില്‍ റോക്കിയും നിശാന്തും ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇവര്‍ തന്നെയാണോ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ചതെന്ന് ഉറപ്പില്ലായിരുന്നു.

അവ്യക്തമായ ഒരു സി സി ടിവി ദൃശ്യം മാത്രമായിരുന്നു പ്രതികളുടേതായി പൊലീസിന് സംഭവസ്ഥലത്തു നിന്ന് ലഭിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ ഇന്നലെ രാത്രി പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

വളരെ നാടകീയമായിട്ടായിരുന്നു പൊലീസ് റോക്കിയെ പിടികൂടിയത്. സ്ഥിരം കുറ്റവാളി കൂടിയായ റോക്കി ഇന്നലെ രാത്രി കൊല്ലം വഴി ബസില്‍ യാത്ര ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചു. പിന്തുടര്‍ന്ന പൊലീസ് വഴിക്കു വച്ച് തടഞ്ഞുനിര്‍ത്തിയാണ് റോക്കിയെ പിടികൂടിയത്.

നിശാന്തിനെ കഠിനംകുളത്തുള്ള സ്വന്തം വീട്ടില്‍ നിന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രതികളെ വിശദമായി ചെയ്ത ശേഷം മാത്രമേ വിവരങ്ങള്‍ പുറത്തു വിടാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.