LOADING

Type to search

ആലപ്പുഴയില്‍ ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ചതിന് പിന്നാലെ വീണ്ടും വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമം

Latest News Local News News

ആലപ്പുഴ>>> ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിക്കുകയും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്തത കേസില്‍ പ്രതികള്‍ക്കായി പൊലിസ് ഇതുവരെ പരിശോധിച്ചത് അഞ്ഞൂറിലധികം സി സി ടി വി ക്യാമറകള്‍. തൃക്കുന്നപ്പുഴയില്‍ നിന്ന് അമ്പലപ്പുഴ ഭാഗത്തേക്കു പോയ പ്രതികള്‍ പിന്നീട് കൊല്ലത്തേക്ക് പോയതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയത്തും സമാന കേസില്‍ ‘പ്രതികളായതും ഇവരാണെന്നാണ് സൂചന.

പ്രതികള്‍ ഉപയോഗിച്ചിരുന്ന മോഡല്‍ ബൈക്ക് സംസ്ഥാനത്ത് കുറച്ച് മാത്രമേ വില്‍പ്പന നടത്തിയിട്ടുള്ളു. ഇത്തരം ബൈക്ക് വാങ്ങിയവരുടെ പട്ടിക പൊലീസ് പരിശോധിക്കുന്നുണ്ട് .നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കാണ് പ്രതികള്‍ ഉപയോഗിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഇത് മോഷ്ടിച്ചതാണോ എന്നും പരിശോധിക്കുന്നു

ചില ഫോണ്‍ നമ്പറുകളും സി സി ടി വി ക്യാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും അടിസ്ഥാനമാക്കി നടത്തി വരുന്ന അന്വേഷണത്തിന് പുറമെയാണിത്. ബൈക്ക് വാങ്ങിയവരുടെ പശ്ചാത്തലം, ഈ ബൈക്കുകള്‍ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്. ചിലരില്‍ നിന്നും പൊലീസ് നേരിട്ട് വിവരം ശേഖരിച്ചു. പലരെയും കണ്ടു വിവരം ശേഖരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകയായ സുബിനയെ ഇരുപതിന് രാത്രിയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.സംഭവം രാത്രി ആയതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തതക്കുറവുണ്ട്. തൃക്കുന്നപ്പുഴയിലെ അക്രമണത്തിന് ശേഷം സമാന സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്ന് കൂടതല്‍ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

സുബിന ആക്രമിക്കപ്പെട്ടതിന് സമീപം തന്നെ വീണ്ടും മാല പൊട്ടിക്കാന്‍ ശ്രമം ഉണ്ടായതും കാര്യങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റര്‍ അകലെ പട്ടാപ്പകല്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ആണ് ശ്രമം നടന്നത്. തോട്ടപ്പള്ളി തൃക്കുന്നപ്പുഴ റോഡില്‍ പാനൂര്‍ പുത്തന്‍പുരയ്ക്കല്‍ മുക്കിലാണ് ശനിയാഴ്ച മൂന്നരയോടെ മോഷണ ശ്രമമുണ്ടായത്.

അമ്ബലപ്പുഴയിലേക്ക് പോകാന്‍ മകള്‍ക്കൊപ്പം പുത്തന്‍പുരയ്ക്കക്ക മുക്കില്‍’ റോഡരികില്‍ വാഹനം കാത്തു നിന്ന വീട്ടമ്മയുടെ മലയാണ് ബൈക്കിലെത്തിയ ആള്‍ പൊട്ടിക്കാന്‍ ശ്രമിച്ചത്. അല്‍പ്പം മുന്നോട്ട് പോയി ഇരുചക്ര വാഹനം നിര്‍ത്തിയ ശേഷം വീട്ടമ്മയെ കൈകാട്ടി വിളിക്കുകയായിരുന്നു. ബൈക്കല്‍ കയറു തോട്ടപ്പള്ളിയില്‍ ഇറക്കാമെന്നു പറഞ്ഞു. പരിചയമുള്ള ആളാണോ എന്നറിയാന്‍ ഹെല്‍മറ്റ് മാറ്റു എന്ന് പറഞ്ഞപ്പോള്‍ എനിക്കറിയാം എന്നായിരുന്നു മറുപടി.

ഹെല്‍മെറ്റ് മാറ്റു എന്ന് പറഞ്ഞപ്പോള്‍ ഹെല്‍മെറ്റിന് മുന്നിലെ ഗ്ലാസ് അല്‍പ്പം ഉയര്‍ത്തിയെങ്കിലും മാസ്‌ക് ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാനായില്ല. സംശയം തോന്നിയ വീട്ടമ്മ ബൈക്ക് കാരനോട് പോകാന്‍ പറഞ്ഞതോടെ ഇയാള്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ വേഗത്തില്‍ പിന്നിലേക്ക് മാറിയതിനാല്‍ മാല പൊട്ടിക്കാനായില്ല.

ഈ സമയം തോട്ടപ്പള്ളിഭാഗത്തേക്ക് ഓട്ടോറിക്ഷ വരുന്നതു കണ്ട് ഇയാള്‍ വേഗത്തില്‍ ബൈക്കുമായി കടന്നു. ഓട്ടോറിക്ഷയില്‍ കയറി ബൈക്കിന് പിന്നാലെ പാഞ്ഞെങ്കിലും ആളെ പിടികൂടാനായില്ല. ഷര്‍ട്ടും മുണ്ടും ധരിച്ചിരുന്ന ഇയാള്‍ക്ക് നാല്‍പ്പതിന് മുകളില്‍ പ്രായം തോന്നിക്കും

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.