കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളൊടുള്ള ധിക്കാര നടപടികള്‍ അവസാനിപ്പിക്കണം എ.ഐ.റ്റി.യു.സി

പെരുമ്പാവൂര്‍>>കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ തൊഴിലാളികളൊട് കാണിക്കുന്ന ധിക്കാര നടപടികള്‍ അവസാനിപ്പിക്കണമെന്നും, തൊഴിലാളികളുടെ ജീവീത നിലവാരം മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാതെ തൊഴിലാളികളെ അടിമകളായി മാറ്റുന്ന തൊഴില്‍ നിയമ ഭേദഗതിയില്‍ നിന്നും പിന്‍മാറണമെന്നും, ഇന്ത്യയെ സാമ്പത്തീക മാന്ദ്യത്തിലേക്ക് തള്ളിവിടുന്നതും. തൊഴില്‍ സ്ഥിരതയും, സുരക്ഷിതത്വവും , ഇല്ലാതാക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തികള്‍ പാട്ടത്തിനു നല്‍കി 6 ലക്ഷം കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന ദേശീയ ധന സംമ്പാദ്യ പൈപ്പ് ലൈനില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്നും എ.ഐ.റ്റി.യു.സി. പെരുമ്പാവൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എം.പി.ഐ ചെയര്‍പേഴ്‌സണ്‍ കമല സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.എ മൈതീന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. എ.ഐ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി കെ കെ അഷറഫ്, വര്‍ക്കിംങ് കമ്മിറ്റി അംഗം സി.വി ശശി, മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കല്‍, സി.പി.ഐ മണ്ഡം സെക്രട്ടറി കെ പി റെജിമോന്‍ ,കെ എന്‍ ജോഷി, എ എസ് അനില്‍കുമാര്‍ ,ടി എസ് സുധീഷ് , പി.എന്‍ ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി
അഡ്വ. രമേഷ് ചന്ദ് (പ്രസിഡന്റ്)
രാജേഷ് കാവുങ്കല്‍ (സെക്രട്ടറി)
കെ എ മൈതീന്‍ പിള്ള
കെ കെ രാഘവന്‍ ,
പി എന്‍ ഗോപിനാഥ്
(വൈസ് പ്രസിഡന്റുമാര്‍)
ടി.എസ് സുധീഷ്
സേതു ദാമോദരന്‍
ആന്റൊ പോള്‍
(ജോയിന്റ് സെക്രട്ടറിമാര്‍ )
അഭിവാദനങ്ങളൊടെ
രാജേഷ് കാവുങ്കല്‍
(സെക്രട്ടറി)

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →