LOADING

Type to search

എ.ഐ.റ്റി.യു.സി പ്രതിഷേധ സമരം സംഘടിപ്പിച്ചു

Latest News Local News News


പെരുമ്പാവൂര്‍>>>പൊതുമേഖലയെ 6 ലക്ഷം കോടി രൂപക്ക് വിറ്റഴിക്കുന്ന തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് എ.ഐ.റ്റി.യു.സി ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി എ.ഐ.റ്റി.യു.സി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രിനിവാസില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

എ.ഐ.റ്റി.യു.സി സംസ്ഥാന വര്‍ക്കിംങ് കമ്മിറ്റി അംഗം ബാബു പോള്‍ ഋഃ ങഘഅ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് കെ എ മൈതീന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കല്‍ ,കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ദേശീയ സമിതി അംഗം റോയ് പോള്‍, മണ്ഡലം സഹ ഭാരവാഹികളായ കെ.കെ രാഘവന്‍, പി.എന്‍ ഗോപിനാഥ് ,സേതു ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.