
പെരുമ്പാവൂര്‍>>പെരു മ്പാവൂര്‍ ടൗണില്‍ അനധികൃതമായി ഓട്ടോറിക്ഷകള്‍ അനിയന്ത്രിതമായി സര്‍വ്വീസ് നടത്തി ഗതാഗത കുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ 2014 – ല്‍ ബന്ധപ്പെട്ട അധികാരികളും സംയുക്ത ട്രേഡ് യൂണിയനുകളും ചേര്‍ന്ന് ടൗണില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് സ്റ്റാന്‍ഡുകള്‍ നിശ്ചയിച്ച് കൊടുത്ത് ജോയിന്റ് ആര്.ടി.ഓഫീസ് വഴി ഓട്ടോ റിക്ഷകള്‍ക്ക് ബോണറ്റ് നമ്പര്‍ നല്കി ഈ മേഖല ക്രമീകരിച്ചിരുന്നു. എന്നാല്‍ ഈ സംവിധാനങ്ങള്‍ നിലനില്‍ക്കെ തന്നെ ടൗണിലെ യാത്രിനിവാസ് ,ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളിന് എതിര് വശം, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരും, മയക്കുമരുന്ന് ഗുണ്ട മാഫിയ ബന്ധമുള്ളവരുമായ വര് അനധികൃതമായി ഓട്ടോറിക്ഷകളില്‍ കറങ്ങിനടന്ന് ഗതാഗത കുരുക്കുണ്ടാക്കുകയും , സ്റ്റാന്ന്റില് കിടന്ന് സര്‍വ്വീസ് നടത്തുന്ന തൊഴിലാളികളുടെ ഉപജീവനമാര്‍ഗം തടസപെടുത്തുകയു ചെയ്യുന്നത് അവസാനിപ്പിക്കാന്‍ പോലീസ് ഇടപെട പെടണമെന്ന്
ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന് എ.ഐ.റ്റി.യു.സി പെരുമ്പാവൂര്‍ മണ്ഡലം കണ്വെന്ഷന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിയന് ജില്ലാ സെക്രട്ടറി ബിനു വര്‍ഗീസ് കണ്വെന്ഷന് ഉല്‍ഘാടനം ചെയ്തു. ഇ.ആര് ശിവന് അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കാവുങ്കല്‍, അഡ്വ. രമേഷ് ചന്ദ്, കെ.എ മൈതീന്‍പിള്ള , ജി ലെതീഷ് എന്നിവര്‍ പ്രസംഗിച്ചു.അഡ്വ. രമേഷ് ചന്ദ് (പ്രസിഡന്റ്), രാജേഷ് കാവുങ്കല്‍ (സെക്രട്ടറി)ഇ. ആര് ശിവന്, ടി എ സിദ്ധിഖ്, എം.വൈ ഷെമീര്‍ , (വൈസ് പ്രസിഡന്റുമാര്‍)ജി ലെതീഷ് , ബേബി പാറപ്പുറം, മുഹമ്മദ് ഹക്കീം,
(ജോ :സെക്രട്ടറിമാര്‍ )കെ.എസ് അജി(ട്രഷറര്‍)എന്നിവരെ ഭാരവാഹികളായി തിരെഞ്ഞെടുത്തു.