LOADING

Type to search

എയര്‍ മാര്‍ഷല്‍ വി.ആര്‍ ചൗധരി പുതിയ വ്യോമസേനാ മേധാവിയാകും

Latest News Local News News

ന്യൂഡല്‍ഹി>>>എയര്‍ മാര്‍ഷല്‍ വി.ആര്‍ ചൗധരി പുതിയ വ്യോമസേനാ മേധാവിയാകും. എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഈ മാസം 30 നാണ് ഭദൗരിയ സ്ഥാനമൊഴിയുന്നത്.


നിലവില്‍ വ്യോമസേനാ ഉപമേധാവിയാണ് ചൗധരി.1982 ബാച്ച് ഉദ്യോഗസ്ഥനായ ചൗധരി മിഗ്-29 വിമാനങ്ങള്‍ പറത്തുന്നതില്‍ വിദഗ്ധനാണ്. മിഗ്-29 ഉള്‍പ്പടെ നിരവധി യുദ്ധവിമാനങ്ങളുടെ പൈലറ്റാണ് വി.ആര്‍ ചൗധരി.

3800 മണിക്കൂറിലധികം സമയം വിമാനം പറത്തിയ അനുഭവമുള്ള ചൗധരി വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.


വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, വായു സേനാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിലടക്കം നിരവധി വ്യോമ പ്രതിരോധ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ളയാളാണ് ചൗധരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.