LOADING

Type to search

കഞ്ചാവ് മാഫിയ കോതമംഗലത്തേക്കും ഇടുക്കിയിലേക്കും,എക്സൈസ് നോക്കുകുത്തി,ടൂറിസ്റ്റ് ബസിന്റെ മറവില്‍ കോടികള്‍ ഉണ്ടാക്കുന്നതാര്?

Latest News Local News News

കൊച്ചി>>>കഞ്ചാവ് വ്യാപാരത്തിന്റെ ഹബ്ബായി കോതമംഗലം മാറിയെന്ന് എക്സൈസിന്റെ വെളിപ്പെടുത്തല്‍.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അളവില്‍ കഞ്ചാവ് പിടികൂടിയ പെരുമ്പാവൂരിലും , കോതമംഗലത്തും കഞ്ചാവ് വേട്ട തുടരുകയാണ്.എക്സൈസിന്റെ നേതൃത്വത്തില്‍ കഞ്ചാവ് വേട്ടയ്ക്കായി സംസ്ഥാനമൊട്ടാകെ കര്‍ശന പരിശോധന ആരംഭിച്ചു കഴിഞ്ഞെന്ന് എക്സൈസ് സംഘം വെളിപ്പെടുത്തി.

കഞ്ചാവ് വേട്ടയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പൊലീസും എക്സൈസും തകൃതിയായി പരിശോധന തുടരുന്നത്. പക്ഷേ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന തുടരുമ്പോഴും അതിര്‍ത്തി കടന്ന് വന്‍തോതില്‍കഞ്ചാവ് സംസ്ഥാനമൊട്ടാകെയും പ്രത്യേകിച്ച് പെരുമ്പാവൂരും കോതമംഗലത്തും എത്തുന്നുണ്ട്

കോതമംഗലത്ത് എത്തിച്ചേരുന്ന കഞ്ചാവ് മലയോര പ്രദേശമായ ഇടുക്കിയുടെ പ്രാന്ത പ്രദേശങ്ങളിലേക്കും ചെറു സംഘങ്ങളായി കൊടുത്തു വിടുകയാണ് പതിവെന്നാണ് പറയുന്നത്.

ചെറിയ പാക്കറ്റുകളിലെത്തുന്ന കഞ്ചാവ് വാങ്ങിക്കാന്‍ ആവശ്യക്കാരേറെയാണ്.ചെറിയതുകകള്‍ മുതല്‍ വന്‍തുക മുടക്കാന്‍ ആള്‍ക്കാര്‍ റെഡിയാകുമ്പോള്‍ ഉറവിടമെവിടെയെന്ന് പോലും എക്സൈസിന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. കഞ്ചാവ് മാഫിയയെ പിടിക്കാന്‍ എക്സെസ് സംഘം പരിശോധന സജീവമാക്കിയപ്പോഴും കഞ്ചാവ് വില്‍ക്കാനും വാങ്ങാനുമെല്ലാം ആള്‍ക്കാരുണ്ട്.


ഉന്നത ഉദ്യോഗസ്ഥരുടെ സ്വാധീനം മൂലം കഞ്ചാവ് കടത്തുന്നവരെ പിടികൂടാന്‍ സാധിക്കുന്നില്ലെന്നാണ് എക്സൈസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും പറയുന്നത്. കഞ്ചാവ് ജില്ലയിലെക്ക് വരുമ്പോഴേക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പടി ലഭ്യമാകുന്നതിനാല്‍ എക്സൈസ് സംഘവും കണ്ണടയ്ക്കുകയാണ് പതിവ്.

വന്‍തുകകള്‍ വരെ കൈപ്പറ്റുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ വരെയുണ്ട് സംസ്ഥാനത്ത്. വന്‍ സംഘത്തിന് നേരെ കണ്ണടയ്ക്കുമ്പോള്‍ ചെറിയ പാക്കറ്റുകളിലായി വില്‍പ്പന നടത്തുന്ന കൂലി തൊഴിലാളിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്യുന്നത്. എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥരും കഞ്ചാവ് മാഫിയയും വളരുകയും ജില്ലയുടെ എല്ലാ പ്രദേശങ്ങളിലേക്കും ഇടുക്കിയുടെ പല പ്രദേശങ്ങളിലും പാല, കാഞ്ഞിപള്ളി,റാന്നിയിലേക്കും കഞ്ചാവ് യഥേഷ്ടം ലഭ്യമാകുകയും ചെയ്യും

ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന കോതമംഗലത്തെ സമീപപ്രദേശങ്ങളിലെ റിസോര്‍ട്ടുകളില്‍ വന്നു പോകുന്ന വിദേശികളും സ്വദേശികളും അടക്കമുള്ള സഞ്ചാരികള്‍ക്ക് വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ട്. ചെറിയ പാക്കറ്റുകളിലായി വരുന്ന കഞ്ചാവ് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വന്‍ തോതില്‍ ലഭ്യമാണ്. ഉന്നത രാഷ്്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സ്വാധീനം മൂലം ഇവയൊക്കെ വില്‍പ്പന നടക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. എക്സൈസിന് കൃത്യമായ പടി കിട്ടുന്നത് മൂലം അവരും മൗനം പാലിക്കുകയാണ്.

ലോക്ക്ഡൗണ്‍ സമയത്ത് പോലും കഞ്ചാവ്ഏറ്റവും കൂടുതല്‍ സംസ്ഥാനത്ത് ലഭ്യമാകുന്നുണ്ടായിരുന്നു. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമ്പോഴും കഞ്ചാവ് കോതമംഗലത്തും പെരുമ്പാവൂരിലും ആവശ്യക്കാര്‍ക്ക് കൃത്യമായി ലഭ്യമാകുന്നുണ്ടായിരുന്നു.മദ്യം ലഭിക്കാത്തതും കടകള്‍ തുറക്കാതെയും ഇരുന്നപ്പോള്‍ കഞ്ചാവാണ് ജില്ലകളില്‍ താരമായത് .

അതേസമയം,ജില്ലയില്‍ നിന്ന്‌നൂറോളം ബസുകളാണു അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. പ്രത്യേകിച്ച് പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്ത് നിന്നും.സംസ്ഥാനത്തെ പല ജില്ലകളില്‍ നിന്നും കോവിഡ് കാലത്ത് നടന്ന വാഹനപരിശോധനകളില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
ഇത്തരം അന്തര്‍സംസ്ഥാന ബസുകളില്‍ ഒരു വകുപ്പും പരിശോധന നടത്താറില്ലെന്നതാണ് യാഥാര്‍ഥ്യം. കഞ്ചാവ് മുതല്‍ ആയുധങ്ങള്‍ വരെ കടത്തിയാലും ആരും അറിയാറില്ലെതാണ് സത്യം

ടൂറിസ്റ്റ് ബസുകളിലാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് കടത്തല്‍ സംഘ സജീവമായത്. അതിഥി തൊഴിലാളികളുടെ മറവില്‍ ഏറ്റവും കൂടുതല്‍ ബിസിനസ്സായി കഞ്ചാവും വളര്‍ന്നു. പെരുമ്പാവൂരിലും കോതമംഗലത്തുമുള്ള ചെറുപ്പക്കാരില്‍ കൂടുതലും ഇപ്പോള്‍ കഞ്ചാവ് കടത്തല്‍ തൊഴിലായി സ്വീകരിച്ചവര്‍ വരെയുണ്ട്്. പ്രത്യേകിച്ച് ചെറുപ്പക്കാര്‍. ലോക്ക്ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ മുതല്‍ ചെറു സംഘങ്ങള്‍ വരെ കഞ്ചാവ് കടത്തല്‍ പ്രാവീണ്യമുള്ളവരായി മാറി .

ബൈക്കുകളിലും കാറുകളിലും പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനകള്‍ ശക്തമല്ലാത്തതിനാല്‍ യഥേഷ്ടം കോതമംഗലത്ത് കഞ്ചാവ് ഒഴുകുകയാണ് . പൊലീസിനെയും എക്സൈസിനെയും നോക്കുകുത്തിയാക്കി വമ്പന്‍ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും കഞ്ചാവിന്റെ മറവില്‍ വലിയ അധ്വാനമില്ലാതെ ലക്ഷങ്ങളും കോടികളുമാണ് നേടുന്നത്.

കോവിഡ് വന്നതോടെ കൂടി ഉപജീവനമാര്‍ഗ്ഗമായിരുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് ഓട്ടം നിലച്ച അവസ്ഥയിലായി.അതേ സമയം ലോക്ക് ഡൗണും കൂടിയായപ്പോള്‍ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാനും വരാനും വയ്യാത്ത അവസ്ഥയിലായപ്പോള്‍ ടൂറിസ്റ്റ് ബസുകളെ ആശ്രയിക്കേണ്ടി വന്നു.ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന പെരുമ്പാവൂരിലെയും കോതമംഗലത്തേയും തൊഴിലാളികള്‍ ടൂറിസ്റ്റ് ബസുകളില്‍ യാത്ര തിരിക്കുകയും ചെയ്തു.

അതിഥി തൊഴിലാളികളുടെ നാടായ ബംഗാളിലേക്ക് ടൂറിസ്റ്റ് ബസുകള്‍ ഓട്ടമാരംഭിക്കുകയും തിരികെ വരുമ്പോള്‍ കഞ്ചാവ് കടത്തലും ആരംഭിച്ചു. ബസ് മുതലാളിമാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും കൃത്യമായ തുക ലഭ്യമാകുമ്പോള്‍ കഞ്ചാവ് കടത്തലിന് കൂട്ടു നില്‍ക്കുകയും ചെയ്യുന്നു. 8 സംസ്ഥാനങ്ങള്‍ കടന്നു വന്നിട്ടും യാതൊരു ചെക്കിങ്ങുംഇല്ലാതെയായപ്പോള്‍ കിലോക്കണക്കിന് കഞ്ചാവ് സംസ്ഥാനത്തേക്ക് ഒഴുകി.

ടൂറിസ്റ്റ് ബസിന്റെ ഡിക്കികളില്‍ യാതൊരു ഒളിയും മറയുമില്ലാതെ കഞ്ചാവ് കോതമംഗലം വരെ ഒഴുകിയെത്തി.വലിയ ബിനാമികളില്‍ നിന്ന് ചെറിയ ബിനാമികളില്‍ വരെ കഞ്ചാവ് ഒഴുകിയപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരും കണ്ണടച്ചു .
പെരുമ്പാവൂരിലെയും കോതമംഗലത്തെയും ടൂറിസ്റ്റ് ബസുകള്‍ അതിഥി തൊഴിലാളികളെ കൊണ്ടുവിടാനും കൊണ്ടുവരാനും മത്സരിച്ച് ഓടേണ്ടിവന്നു.

എല്ലാവരുംലോക്ക്ഡൗണില്‍ വീട്ടിലിരുന്നപ്പോള്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ചാകരയായിരുന്നു. ഇപ്പോഴും ടൂറിസ്റ്റ് ബസുകള്‍ സംസ്ഥാനമൊട്ടാകെ അതിഥി തൊഴിലാളികളെ സ്വീകരിക്കാന്‍ മത്സരിച്ച് ഓടുകയാണ്. ടൂറിസ്റ്റ് ബസുകളില്‍ ചെക്കിങ്ങ് നിര്‍ബന്ധമാക്കാന്‍ ഗവണ്‍മെന്റും അധികൃതരും ശ്രമിക്കുന്നുമില്ലെന്നാണ് സത്യം.ഇതിനൊരു തടയിടാന്‍ ഗവണ്‍മെന്റും അധികൃതരും മുന്‍കയ്യെടുത്തില്ലെങ്കില്‍ കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം കാണേണ്ടിവരുമെന്ന് സത്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.