LOADING

Type to search

തനിക്കോ ഓഫിസിനോ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമില്ല; വാര്‍ത്ത തള്ളി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Latest News News

കൊച്ചി>>>പുരാവസ്തു തട്ടിപ്പുകേസില്‍ കുറ്റാരോപിതനായ മോന്‍സന്‍ മാവുങ്കലുമായി തനിക്കോ അഫിസിനോ ബന്ധമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്കോവില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഓഫിസ് സന്ദര്‍ശിച്ചിരുന്നുവെന്നും ഈ സംഘത്തില്‍ മോന്‍സണ്‍മാവുങ്കലും ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സന്ദര്‍ശനത്തിനെ എടുത്ത ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

പുരാവസ്തു തട്ടിപ്പുകേസില്‍ കുറ്റാരോപിതനായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും ചിത്രവും തെറ്റിദ്ധാരണയ്ക്ക് ഇടം നല്‍കുന്നതാണ്. എനിക്കും എന്റെ ഓഫീസിനും ഈ വ്യക്തിയുമായി ഒരു വിധത്തിലുള്ള ബന്ധവുമില്ല, പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്നു, പ്രസ്തുത സംഘത്തില്‍ ഇയാളും ഉണ്ടായിരുന്നു. സ്വാഭാവികമായും സന്ദര്‍ശനത്തിന് എത്തുന്നവര്‍ ഫോട്ടോ എടുക്കാറുണ്ട്. അത്തരമൊരു ഫോട്ടോയാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്. സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ കൊണ്ടാണ് തട്ടിപ്പ് പുറത്തായത്. പഴുതടച്ച അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുകൊണ്ടുവരികയും രഹസ്യവും പരസ്യവുമായി പ്രതിക്ക് സഹായം ചെയ്ത എല്ലാവര്‍ക്കും നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആഭ്യന്തരവകുപ്പ് ഇതിനകം തന്നെ പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.