Type to search

അഗ്നിപഥ്: ചൊവ്വാഴ്ച കേരളത്തിലെ എല്ലാ അസംബ്ളി മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്‍റെ സത്യാഗ്രഹ സമരം

Home Slider Kerala News

തിരുവനന്തപുരം >> അഗ്നിപഥ് പദ്ധതിക്കെതിരെ എഐസിസി ആഹ്വാന പ്രകാരം ജൂണ്‍ 27ന് സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലിമണ്ഡലങ്ങളിലും കോണ്‍ഗ്രസിന്‍റെ  നേതൃത്വത്തില്‍ സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.സൈന്യത്തിന്‍റെ   അച്ചടക്കം,ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന നടപടിയാണ്  കേന്ദ്ര സര്‍ക്കാരിന്‍റേതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാംഘട്ട സമരങ്ങളുടെ ഭാഗമായി എഐസിസി സംഘടിപ്പിക്കുന്ന  അസംബ്ലിതലത്തിലെ സത്യാഗ്രഹത്തിന് എംഎല്‍എമാരും എംപിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നേതൃത്വം നല്‍കും.രാജ്യത്തെ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ അധികാര രാഷ്ട്രീയം ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യത്തില്‍ കടന്ന് കയറാനുള്ള സംഘപരിവാര്‍ നീക്കമാണ് അഗ്നിപഥ് പദ്ധതിയെന്നും കെപിസിസി ആരോപിച്ചു.

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.