Type to search

അഫ്ഗാനിസ്താനില്‍ മാധ്യമപ്രവര്‍ത്തകരെ തല്ലിച്ചതച്ച് താലിബാന്‍

Latest News Local News News

അഫ്ഗാനിസ്ഥാന്‍>>>അഫ്ഗാനിസ്താനില്‍ മാധ്യമപ്രവര്‍ത്തകരോട് താലിബാന്റെ ക്രൂരത. വനിതകളുടെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ തല്ലിച്ചതച്ചു.

കാബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എറ്റിലാട്രോസിലെ എഡിറ്ററും റിപ്പോര്‍ട്ടറുമായ താഖി ദര്യാബി, നെമത്തുള്ള നഖ്ദി എന്നിവര്‍ക്കാണ് ക്രൂരമായ മര്‍ദനമേറ്റത്.

ചാട്ടവാറും വടിയുംകൊണ്ട് മാധ്യമപ്രവര്‍ത്തകരുടെ പുറം അടിച്ച് പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ട് മാധ്യമപ്രവര്‍ത്തകരുടെ പുറത്തും കാലിനും അടിയേറ്റ് വീര്‍ത്ത ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് പേരെയും തട്ടിക്കൊണ്ടുപോയ താലിബാന്‍ വ്യത്യസ്ത മുറികളില്‍ അടച്ച ശേഷം തല്ലിച്ചതയ്ക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞിട്ടും പരിഗണിച്ചില്ലെന്നും കൊല്ലുമെന്നാണ് കരുതിയതെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ഇത്തരത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ധനമേറ്റതായി വിവരമുണ്ട്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.