Type to search

നഗര മധ്യത്തില്‍ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കി താലിബാന്‍ ഭീകരത

Latest News Local News News

അഫ്ഗാനിസ്ഥാന്‍>>>അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ ഗവണ്മെന്റ് അധികാരം പിടിച്ചടക്കിയപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി തങ്ങളുടെ കിരാത ഭരണം തുടരുകയാണ്. പുതിയ താലിബാന്‍ ഭരണത്തിനു കീഴില്‍ സംഗീതം പൂര്‍ണമായി ഒഴിവാക്കി, സ്ത്രീകളെ കായിക മത്സരങ്ങളില്‍ നിന്നും വിലക്കി ഇപ്പോഴിതാ നഗര മധ്യത്തില്‍ ക്രെയിനില്‍ മൃതദേഹം കെട്ടിത്തൂക്കി താലിബാന്‍. അഫ്ഗാനിസ്ഥാനിലെ നഗര മധ്യത്തിലാണ് മൃതദേഹം കെട്ടിത്തൂക്കിയത്. പടിഞ്ഞാറെ അഫ്ഗാനിസ്ഥാനിലെ ഹെറാത് സിറ്റിയിലായിരുന്നു സംഭവം.

തട്ടിക്കൊണ്ടു പോകലിന്റെ ഭാഗമായാണ് നാലുപേരെയും വധിച്ചതെന്നാണ് വിവരം. വധശിക്ഷ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് താലിബാന്‍ ഭീകരര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അഫ്ഗാനിസ്ഥാനില്‍ വധശിക്ഷ തിരികെ കൊണ്ടുവരുമെന്ന് താലിബാന്‍ ദീകരരുടെ വക്താവും ജയിലുകളുടെ ചുമതലയുള്ള നീതിന്യായവകുപ്പ് മന്ത്രിയുമായ നൂറുദ്ദീന്‍ തുറബി പറഞ്ഞിരുന്നു. കുറ്റക്കാരാണെന്ന് തെളിയിക്കപ്പെടുന്നവരുടെ കൈ വെട്ടുന്നതും വധശിക്ഷ നടപ്പാക്കുന്നതും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നാലു പേരുടെയും വധശിക്ഷ താലിബാന്‍ ഭീകരര്‍ നടപ്പാക്കിയത്.

താലിബാന്‍ ഭീകരര്‍ പ്രഖ്യാപിച്ച താത്കാലികമന്ത്രിസഭയില്‍ ഐക്യരാഷ്ട്രസഭയുടെ ഉപരോധം നേരിടുന്ന അംഗങ്ങളിലൊരാളാണ് നൂറുദ്ദീന്‍. മോഷണം ആരോപിക്കപ്പെടുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതടക്കമുള്ള ശിക്ഷാരീതികള്‍ താലിബാന്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.