ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനി പിടിയില്‍

-

മംഗലാപുരം >>രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്തിയ 35 ലക്ഷം രൂപ വില വരുന്ന 739 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനിയെ മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി.കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തളങ്കര സ്വദേശിനിയാണ് അറസ്റ്റിലായത്. 24 കാരറ്റ് സ്വര്‍ണം ചാരനിറത്തിലുള്ള കടലാസില്‍ പൊതിഞ്ഞ് രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയായിരുന്നു യുവതി.
ഇതിനിടെ, 75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍ ഷംറൂദ്, മൊയ്തീന്‍കുഞ്ഞി എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയവരാണ് ഇവര്‍.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →