കുടിവെള്ളക്ഷാമം പരിഹാരം:അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം

-

പെരുമ്പാവൂര്‍>>കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുദ്ധജല വിതരണപദ്ധതിക്ക് അശമന്നൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ ആവശ്യമായി വരുന്ന ടാങ്കുകള്‍ പണിയുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അശമന്നൂര്‍ പഞ്ചായത്തില്‍
അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എവിളിച്ച്‌ചേര്‍ത്ത യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്
ഷിജി ഷാജി അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിന് ശേഷം ടാങ്ക് പണിയുന്നതിനായി പഞ്ചായത്ത് കണ്ടെത്തി കൊടുക്കുന്ന വിവിധ സ്ഥലങ്ങള്‍ എംഎല്‍എ സന്ദര്‍ശനം നടത്തുകയുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ്ഷിജി ഷാജി, വൈസ് പ്രസിഡന്റ്
ജോബി ഐസക്ക്,വാര്‍ഡ് മെമ്പര്‍മാരായ ജിജു ജോസഫ്,പി പി രഘു കുമാര്‍, സുബൈദ പരീത്, സുബി ഷാജി, വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എംഎല്‍എ യോടൊപ്പം കൂടെയുണ്ടായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →