അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലേക്ക്

രാജി ഇ ആർ -

കൊച്ചി>>>ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. ദ്വീപിലേക്കുള്ള യാത്രാമധ്യേ രാത്രിയാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്.

ഇന്ന് രാവിലെ 10 ന് കൊച്ചിയില്‍ നിന്നും ദ്വീപിലേക്ക് തിരിക്കും. അഗത്തിയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കവരത്തിയിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ ചില ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും.

ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനിടെ നിലവില്‍ നടപ്പാക്കുന്ന ഭരണ പരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും. പ്രതിഷേധ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ വൈ കാറ്റഗറി സുരക്ഷയാണ് പ്രഫുല്‍ പട്ടേലിന് അനുവദിച്ചിരിക്കുന്നത്.

നേരത്തെ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദര്‍ശനമെങ്കിലും വന്‍ സാമ്ബത്തിക ധൂര്‍ത്ത് വാര്‍ത്തയായതോടെ പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.