ഫോണ്‍ അടിച്ചു തകര്‍ത്തതിന് പിന്നാലെ വിഷം കഴിച്ച് ആത്മഹത്യ; വിഷം വാങ്ങിയതും ഓണ്‍ലൈന്‍ വഴി

കണ്ണൂര്‍>>കണ്ണൂര്‍ ധര്‍മ്മടത്ത് ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട വിദ്യാര്‍ത്ഥി ജീവനൊടുക്കി. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥി അദിനാന്‍ ആണ് ആത്മഹത്യ ചെയ്തത്.

ഓണ്‍ലൈനായാണ് വിഷം വാങ്ങിയതെന്നും സംശയമുണ്ട്. എസ്.എന്‍. ട്രസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അദിനാന്‍. കിടപ്പുമുറിയിലാണ് അദിനാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഒരു മാസമായി കുട്ടി സ്‌കൂളില്‍ പോകുകയോ വീടിന് പുറത്തിറങ്ങുകയോ ചെയ്തിരുന്നില്ല. ഏതാനും നാളുകളായി ആത്മഹത്യ പ്രവണതയും കാണിച്ചിരുന്നു. കൈഞരമ്ബ് മുറിച്ച് അദിനാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നാണ് വിവരം. ശേഷം ഇന്നലെയാണ് കുട്ടി വിഷം കഴിച്ച് മരിച്ചത്. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തകര്‍ത്ത നിലയില്‍ മുറിയില്‍ നിന്നും കണ്ടെത്തി. ഫോണ്‍ അടിച്ചു തകര്‍ത്തതിന് പിന്നാലെ അദിനാന്‍ ആത്മഹത്യ ചെയ്തെന്നാണ് വിവരം.

ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്താനാകൂവെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഏത് ഗെയിമാണ് കുട്ടി കളിച്ചിരുന്നത്, പണം നഷ്ടപ്പെട്ടിരുന്നോ, ഏതെല്ലാം വെബ്സൈറ്റുകളിലാണ് സ്ഥിരമായി സന്ദര്‍ശിക്കാറുള്ളത് തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →