LOADING

Type to search

കോതമംഗലം സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അവാര്‍ഡ് ജേതാവിനെ ആദരിക്കലും സമ്മാന വിതരണവും നടത്തി

Latest News Local News News

കോതമംഗലം>>>കോതമംഗലം സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മികച്ച മത്സ്യ കര്‍ഷകനുള്ള അവാര്‍ഡ് നേടിയ സി എ രാജുവിനെ ആദരിച്ചു.സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അലോനയുടെ പിതാവാണ് രാജു.ആന്റണി ജോണ്‍ എം എല്‍ എ ഉപഹാരം നല്‍കി.
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ വി തോമസ്,ഡി ഇ ഒ ലത കെ,സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ ടിസ്സാ റാണി,പി റ്റി എ പ്രസിഡന്റ് സണ്ണി കടുത്താഴെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.