
പെരുമ്പാവൂര്‍>>>ഓടക്കാലി ഗവ ഹൈസ്കൂളില്‍ 35 വര്‍ഷക്കാലം അദ്ധ്യാപകരായിരുന്ന കുട്ടപ്പന് ലീല ദമ്പതികളെ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ആദരിച്ചു. കുട്ടപ്പന് സാറിനെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്‍ എം സലിമും ലീല ടീച്ചറെ കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരിയും പൊന്നാട അണിയിച്ചു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ ചിത്ര ചന്ദ്രന്, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി എം എം ഷൗക്കത്തലി, ജിമ്മി ജോസഫ്,എം എ തങ്കപ്പന്, സണ്ണി കോച്ചേരി,സിനോ ഫ്രാന്‍സിസ്, എന്നിവര്‍ പങ്കെടുത്തു.

Follow us on