LOADING

Type to search

ബോളിവുഡ് നടിക്ക് നേരെ തോക്ക് ചൂണ്ടി കവര്‍ച്ച; 7 ലക്ഷം രൂപ നഷ്ടമായെന്ന് താരം

Latest News Local News News

ഡല്‍ഹി>>>പ്രശസ്ത നടി നികിത റാവല്‍ വന്‍ കവര്‍ച്ചയ്ക്ക് ഇരയായി. നടിയെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ആഴ്ച്ച ഡല്‍ഹിയില്‍ വെച്ചാണ് സംഭവം. പിങ്ക് വില്ലയോടാണ് കവര്‍ച്ചയ്ക്ക് ഇരയായ കാര്യം നികിത റാവല്‍ വെളിപ്പെടുത്തിയത്.

ഡല്‍ഹിയിലെ സൃഷ്ടി നഗറില്‍ ആന്റിയുടെ വീട്ടില്‍ താമസിക്കുമ്പോഴായിരുന്നു സംഭവമെന്ന് നികിത പറയുന്നു. ഈ സമയത്ത് ആന്റി വീട്ടില്‍ ഉണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു നികിത.

സംഭവത്തെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ: വീട്ടില്‍ ആന്റി ഉണ്ടായിരുന്നില്ല. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ആന്റിയുടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു. ഈ സമയത്ത് ഒരു ടൊയോട്ടോ ഇന്നോവ കാര്‍ അമിത വേഗതയില്‍ എത്തി തനിക്ക് മുന്നില്‍ നിര്‍ത്തി. കാറിനുള്ളില്‍ നിന്ന് മുഖംമൂടി ധരിച്ച നാല് പേര്‍ പുറത്തേക്കിറങ്ങി തനിക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. കയ്യിലുള്ളതെല്ലാം തരണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നുമായിരുന്നു ഭീഷണി. കയ്യില്‍ ഏഴ് ലക്ഷം രൂപയുണ്ടായിരുന്നു. ഇത് മുഴുവന്‍ സംഘത്തിന് നല്‍കി. കൂടാതെ മോതിരം, വാച്ച്, വജ്ര ലോക്കറ്റ്, കമ്മല്‍ എല്ലാം കവര്‍ച്ചാ സംഘത്തിന് നല്‍കേണ്ടി വന്നുവെന്നും നടി പറയുന്നു.

സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് താന്‍ ഇതുവരെ മോചിതയായിട്ടില്ലെന്നും നടി വെളിപ്പെടുത്തി. താന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നുവെന്ന് പോലും വിശ്വസിക്കാനാകുന്നില്ലെന്നാണ് നടി പറയുന്നത്.

തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയവരെ അനുസരിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് താന്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് നികിത. നടിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനില്‍കപൂര്‍ പ്രധാനവേഷത്തില്‍ എത്തിയ ബ്ലാക്ക് ആന്റ് വൈറ്റ്, മിസ്റ്റര്‍ ഹോട്ട് ആന്റ് മിസ്റ്റര്‍ കൂള്‍, ദി ഹീറോ-അഭിമന്യു എന്നീ ചിത്രങ്ങളില്‍ നികിത റാവല്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി തെലുങ്ക് ചിത്രങ്ങളിലും നികിത ഭാഗമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.