LOADING

Type to search

നടിയെ പീഡിപ്പിച്ച കേസ് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി.

International Kerala News

ദുബായ്>> നടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ക്കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി. പോലീസിന്റെ അപേക്ഷയെത്തുട ര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ളൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടു വിച്ചിരുന്നു. എന്നാൽ ഇതുവരെ യുഎഇയില്‍ നിന്ന് കൊച്ചി പോലീസിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. വിജയ് ബാബു അവിടെ എത്തിയ കാര്യം യുഎഇ എംബസിയിലും പോലീസ് അറിയിച്ചിട്ടുണ്ട്.

ഇയാളുടെ മേല്‍വിലാസം കിട്ടിയാല്‍ മാത്രമേ അടുത്തപടിയായ റെഡ്‌ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനാകൂ. റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ ബന്ധപ്പെട്ടയാളെ നാട്ടിലേക്ക് കയറ്റി അയക്കാന്‍ അവിടുത്തെ പോലീസ് നിര്‍ബന്ധിതരാകും. മേല്‍വിലാസം കിട്ടാത്ത തിനാൽ വഴിയും അടഞ്ഞിരിക്കുകയാണ്.

അതേസമയം, പീഡനക്കേസില്‍ അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായ തായി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു വ്യക്‌തമാക്കി. മുപ്പതോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി ഒതുക്കിത്തീ ര്‍ക്കാന്‍ പ്രതി രഹസ്യമായി ശ്രമിച്ചതായുള്ള വിവരമില്ലെന്നും കമ്മീഷ ണര്‍ വ്യക്‌തമാക്കി. വിജയ് ബാബുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവര ങ്ങള്‍ രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം പറഞ്ഞു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.