”നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ” :സിനിമയിലെ സൂപ്പര്‍ ഹീറോ യഥാര്‍ത്ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോ’ ആവരുതെന്ന് ഹൈക്കോടതി

web-desk -


ചെന്നൈ>>>ആഢംബര കാറിന് ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇംഗ്ലണ്ടില്‍ നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിനാണ് ഇറക്കുമതി തീരുവയില്‍ ഇളവ് തേടി വിജയ് കോടതിയെ സമീപിച്ചത്

ഇതു തള്ളിയ ജസ്റ്റിസ് എസ് എം സുബ്രഹ്‌മണ്യന്‍ നടനെ വിമര്‍ശിക്കുകയായിരുന്നു. നികുതി കൃത്യമായി അടച്ച് ആരാധക ലക്ഷങ്ങള്‍ക്ക് മാതൃകയാകണമെന്ന് നടനോട് കോടതി പറഞ്ഞു.

വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച കോടതി സിനിമയിലെ സൂപ്പര്‍ ഹീറോ യഥാര്‍ത്ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോ’ ആവരുതെന്ന് വിമര്‍ശിച്ചു. തുക രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.