ആഡംബര കാര്‍: നടന്‍ വിജയ്ക്ക് പിഴയിട്ട വിധിക്ക് സ്‌റ്റേ

രാജി ഇ ആർ -

ചെന്നൈ>>> ബ്രിട്ടനില്‍നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ നികുതി ഇളവ് തേടിയ കേസില്‍ നടന്‍ വിജയ്ക്ക് ലക്ഷം രൂപ പിഴയിട്ട സിംഗ്ള്‍ ബെഞ്ച് വിധി മദ്രാസ് ഹൈകോടതി സ്‌റ്റേ ചെയ്തു.

ഒരാഴ്ചക്കകം വാഹനത്തിന്റെ നിയമപ്രകാരമുള്ള പ്രവേശന നികുതിയടക്കാനും ജസ്റ്റിസുമാരായ ആര്‍.ഹേമലത, എം. ദുരൈസാമി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഹരജി തള്ളിയ സിംഗ്ള്‍ ബെഞ്ച് വിധിക്കെതിരെ വിജയ് നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ഉത്തരവ്.