സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, നട്ടുച്ചയ്ക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പര്‍ താരങ്ങളൊക്കെ ഏതു ഗണത്തിലാപെടുക?:നടന്‍ ഷമ്മി തിലകന്‍

രാജി ഇ ആർ -

മഴയത്ത് സ്വയം കുടപിടിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നടി കങ്കണ റണാവത്ത്, സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പടെ നിരവധി പേര്‍ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ പ്രശംസിച്ചിരുന്നു.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

‘സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, സഹജീവികള്‍ നോക്കിനില്‍ക്കേ നട്ടുച്ചയ്ക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങളൊക്കെ ഏതു ഗണത്തിലാപെടുക…’-എന്നാണ് അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നത്.