ദിലീപിന് കൂടുതല്‍ കുരുക്കായി ജയിലിലെ ഫോണ്‍ വിളി; പ്രതിയും സാക്ഷിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി>>നടിയെ ആക്രമിച്ച കേസില്‍ വീണ്ടും നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ജയിലില്‍ നിന്നുള്ള ഫോണ്‍ വിളി ശരിവെച്ച് ജിന്‍സണ്‍.

ബാലചന്ദ്ര കുമാറിനെ കണ്ടുവെന്ന് സമ്മതിച്ച് ഫോണ്‍ സംഭാഷണം പുറത്തുവന്നു. പ്രതി പള്‍സര്‍ സുനിയും സാക്ഷി ജിന്‍സണും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. സംവിധായകനെ മൂന്നിലേറെ തവണ ദിലീപിനൊപ്പം കണ്ടെന്നാണ് സുനില്‍ പറഞ്ഞിരിക്കുന്നത്. ഫോണ്‍ വിളിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയാണ് ജിന്‍സണ്‍. മൂന്നിലേറെ തവണ ബാലചന്ദ്ര കുമാറിനെ കണ്ടെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളിലെ അന്വേഷണവുമായി സഹകരിക്കുമെന്നും ജിന്‍സണ്‍ വ്യക്തമാക്കി. ദിലീപിന്റെ വീട്, ഹോട്ടല്‍ എന്നിവിടങ്ങളില്‍ വെച്ച് കണ്ടു. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടുവെന്നും സുനില്‍ വെളിപ്പെടുത്തി. ദിലീപിനൊപ്പം സുനിലിനെ കണ്ടെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നതോടെ കേസില്‍ ദിലീപിനെതിരെയുള്ള കുരുക്ക് കൂടുതല്‍ മുറുകുകയാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →