കൊച്ചി>>> മോന്സണ് മാവുങ്കലിനെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ നടന് ബാലയുടെ ഇടപെടല്‍.മോന്‍സണിന്റെ ഡ്രൈവറായിരുന്ന അജിത്തുമായുള്ള ബാലയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. അജിത്തും മോന്‍സണുമായുള്ള പ്രശ്നം പരിഹരിക്കാനാണ് ബാല ഇടപെട്ടത്.
മോന്‍സണെതിരെ അജിത്ത് പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കണമെന്നായിരുന്നു ബാലയുടെ ആവശ്യം. മോന്സണ് തന്നെ വല്ലാതെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അജിത്ത് മറുപടി നല്‍കുന്നതും ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്.
പത്ത് വര്‍ഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നല്കിയ ബോണസ് കള്ളക്കേസുകളാണെന്ന് അജിത്ത് ബാലയോട് പറയുന്നു. ബാലയുടെ വിവാഹ ചടങ്ങിലും മോന്സണ് പങ്കെടുത്തിരുന്നു.
ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ ബാല പ്രതികരിച്ചു. അയല്ക്കാരന് എന്ന നിലയിലുള്ള ബന്ധം മാത്രമേ തനിക്ക് മോന്സണുമായുള്ളൂവെന്ന് ബാല പറഞ്ഞു. സമാധാനമായി ജീവിക്കാന്‍ ഒരു സംഘം ആളുകള്‍ സമ്മതിക്കുന്നില്ലെന്നും, നിരന്തരമുള്ള ഫോണ്‍ കോളുകള്‍ കാരണം ഉറക്കം നഷ്ടമായെന്നും നടന് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
Follow us on